Opening book details…
Can I read RANDAMOOZHAM on EtoBox?
RANDAMOOZHAM by M.T. VASUDEVAN NAIR is a work of fiction available to read on EtoBox.
What is RANDAMOOZHAM about?
ജ്ഞാനപീഠ ജേതാവായ എം.ടി. വാസുദേവന്നായരുടെ വയലാര് അവാര്ഡുനേടിയ നോവല്.എം.ടി. വാസുദേവന് നായര് രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലില് ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളില് രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അര്ജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു. ഇതാണ് പേരിനു പിന്നില്. 1985 ലെ വയലാര് അവാര്ഡ് നേടിയ നോവലാണ് രണ്ടാമൂഴം.കഥാസംഗ്രഹം :-മഹാഭാരതകഥ തന്നെയാണ് രണ്ടാമൂഴത്തിന്റെ കഥയും. എങ്കിലും അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമന് എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തില് സംഭവിക്കുന്ന സംഭവങ്ങളും നോവലില് ഭീമന്റെ കണ്ണിലൂടെ വിവരിക്കുന്നു. പലപ്പോഴും സഹോദരന്മാരുടെ ചിന്തകള് ഭീമന് മനസ്സിലാവുന്നില്ല. കാനനകന്യകയായ ഹിഡിംബിയിലാണോ അതോ രാജകുമാരിയായ ദ്രൗപദിയിലാണോ ഭീമന് കൂടുതല് പ്രണയം എന്ന് വായനക്കാരന് സംശയം ഉണ്ടാകുന്നു. വായുപുത്രനാണ് എന്ന് വിശ്വസിച്ച് എല്ലാ ആപത്ഘട്ടങ്ങളിലും വായുദേവനെ വിളിച്ചുപോന്ന ഭീമന്റെ പിതൃത്വം കഥാന്ത്യത്തില് ചോദ്യം ചെയ്യപ്പെടുന്നു. ശക്തനായ ഒരു മകനെ കിട്ടാന് വേണ്ടി കാട്ടില് നിന്നും ചങ്ങലയഴിഞ്ഞു വന്ന ഒരു കാട്ടാളനെ പ്രാപിക്കേണ്ടി വന്നു എന്ന് കുന്തി ഭീമനോട് പറയുന്നു. വായുപുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമന് ഒടുവില് അവിടെയും തോല്ക്കപ്പെടുന്നു
Who reads RANDAMOOZHAM?
It is typically read by readers looking for immersive, entertainment-first reading.
Common subject areas: fiction, literature, genre fiction.
- Author
- M.T. VASUDEVAN NAIR
- Publisher
- CURRENT BOOKS THRISSUR
- Published
- 1998
- Language
- ML
- Category
- work of fiction
- Subjects
- Fiction, Classics
- Rating
- 4.27 / 5 (93 ratings)
- Updated
- 2026-03-14